Sunday, November 16, 2008

സ്വിച്ചോണ്‍ ചെയ്യാന്‍ കൂലി ഒഴിവാക്കി !

1945-അന്നെനിക്ക് വയസ്സ് ആറ്. തമിഴ് നാട്ടിലെ നീലഗിരി ജില്ലയില്‍ വെല്ലിങ്ങ്ടണ്ണിലണ് അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. പിതാവ് അവിടെ ഒരു ഹോട്ടല്‍‌-ബിസ്മില്ല-നടത്തിവരികയായിരുന്നു. ഹോട്ടലിന്റെ മേല്‍നോട്ടം എന്റെ ജേഷ്ടനായിരുന്നു. ഹോട്ടലിലേക്കുള്ള പലഹാരങ്ങള്‍ വീട്ടിലുണ്ടാക്കും.അത് ഹോട്ടലിലെത്തിക്കുന്ന ജോലി എന്റേതായിരുന്നു.അതിന് എനിക്ക് രണ്ടണ കൂലി ലഭിക്കും. ഇന്നത്തെ പന്ത്രണ്ട് പൈസ! ഒന്നാം ക്ലാസ്സുകാരനായ എനിക്ക് അതു വലിയ സംഖ്യയായിരുന്നു.

ആ പ്രദേശത്ത് വൈദ്യുതി ഒരപൂര്‍വ്വ വസ്തുവായിരുന്നു അന്ന്. ഒരു ദിവസം ഞങ്ങളുടെ ഹോട്ടലില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചു.സ്വിച്ചിടുംബോള്‍ ലൈറ്റു കത്തുന്നതുകണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.സ്വൈച്ചീറ്റ് ലൈറ്റ് കത്തിക്കണമെന്ന വലിയ ആഗ്രഹമായി എനിക്ക്. ജേഷ്ടനോട് അത് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു- സ്വിച്ചിട്ടോളു. പക്ഷെ ഇന്നത്തെ കൂലി തരില്ല.! ലൈറ്റ് കത്തിക്കാനുള്ള ആഗ്രഹം കാരണം ഞാന്‍ കൂലി ഒഴിവാക്കി! വൈദ്യുതിയെ എന്റെ വിരല്‍ തുമ്പാല്‍ നിയന്ത്രിച്ച് ബള്‍ബ് പ്രകാശിപ്പിച്ചതിനാല്‍ സംതൃപ്തനായി ഞാന്‍ വീട്ടിലേക്കുപോയി.

മറക്കാനാവാത്ത ബാല്യം

ബാല്യം-മറക്കാനാകാത്ത ഒട്ടേറെ അനുഭവങ്ങളാണ് അതെനിക്കു സമ്മാനിച്ചത്. പ്രത്യേകിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം.ഇന്നോര്‍ക്കുമ്പോള്‍ രസകരവും കൌതുകവുമായി തോന്നുന്ന ആ കാലത്തെ അനുഭവങ്ങള്‍ ഞാനൊന്നു പങ്കുവക്കട്ടെ.
..........................................................
ലൌലി ഹംസ ഹാജി കേരള ബ്ലോഗ് അക്കാദമി മലപ്പുറത്തുവച്ചു നടത്തിയ മലയാളം ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടകനായിരുന്നു. അന്നേദിവസം ഒരു ബ്ലോഗാര്‍ത്ഥിയായി വിദ്യാരംഭം കുറിക്കേണ്ടിയിരുന്ന ഹംസാഹാജിക്ക് ഈ മെയില്‍ ഇല്ലാതിരുന്നതിനാല്‍ ബ്ലോഗാരംഭം മാറ്റിവക്കേണ്ടിവന്നു.
അതിന്റെ ഖേദം തീര്‍ക്കാന്‍ അദ്ദേഹത്തിന് ഒരു ബ്ലോഗ് തുടങ്ങിക്കൊടുക്കുകയാണ്. അനുഭവങ്ങളുടെ അക്ഷയ ഖനിയായ ലൌലി ഹംസാ ഹാജി . കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ മലപ്പുറം ജില്ല പ്രസിഡന്റായിരുന്ന കാലത്ത് (1998ലായിരിക്കണം)ജില്ലയില്‍ ഒരു വ്യാപാരോത്സവം നടത്തിയിരുന്നു.ഇപ്പോള്‍ മലപ്പുറം കുന്നമ്മലില്‍ ലൌലി ഫാന്‍സി സ്റ്റോര്‍ എന്ന വ്യാപാര സ്ഥാപനം നടത്തുന്ന ഹംസ ഹാജി ബൂലോകരെ കൂട്ടുകാരാക്കുമെന്നതില്‍ സംശയമില്ല.
-കേരള ബ്ലോഗ് അക്കാദമി.

മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടകരായിരുന്ന വഹാബ്,തോന്ന്യാസി എന്നിവരോടൊത്ത് ലൌലി ഹംസ ഹാജി.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മലപ്പുറം ബ്ലോഗ് അക്കാദമിയുടെ ഈ ലിങ്കില്‍
http://malappuramblogacademy.blogspot.com/ ക്ലിക്കുക.