1945-അന്നെനിക്ക് വയസ്സ് ആറ്. തമിഴ് നാട്ടിലെ നീലഗിരി ജില്ലയില്‍ വെല്ലിങ്ങ്ടണ്ണിലണ് അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. പിതാവ് അവിടെ ഒരു ഹോട്ടല്‍-ബിസ്മില്ല-നടത്തിവരികയായിരുന്നു. ഹോട്ടലിന്റെ മേല്‍നോട്ടം എന്റെ ജേഷ്ടനായിരുന്നു. ഹോട്ടലിലേക്കുള്ള പലഹാരങ്ങള്‍ വീട്ടിലുണ്ടാക്കും.അത് ഹോട്ടലിലെത്തിക്കുന്ന ജോലി എന്റേതായിരുന്നു.അതിന് എനിക്ക് രണ്ടണ കൂലി ലഭിക്കും. ഇന്നത്തെ പന്ത്രണ്ട് പൈസ! ഒന്നാം ക്ലാസ്സുകാരനായ എനിക്ക് അതു വലിയ സംഖ്യയായിരുന്നു.
ആ പ്രദേശത്ത് വൈദ്യുതി ഒരപൂര്‍വ്വ വസ്തുവായിരുന്നു അന്ന്. ഒരു ദിവസം ഞങ്ങളുടെ ഹോട്ടലില്‍ വൈദ്യുതി കണക്ഷന് ലഭിച്ചു.സ്വിച്ചിടുംബോള്‍ ലൈറ്റു കത്തുന്നതുകണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.സ്വൈച്ചീറ്റ് ലൈറ്റ് കത്തിക്കണമെന്ന വലിയ ആഗ്രഹമായി എനിക്ക്. ജേഷ്ടനോട് അത് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു- സ്വിച്ചിട്ടോളു. പക്ഷെ ഇന്നത്തെ കൂലി തരില്ല.! ലൈറ്റ് കത്തിക്കാനുള്ള ആഗ്രഹം കാരണം ഞാന്‍ കൂലി ഒഴിവാക്കി! വൈദ്യുതിയെ എന്റെ വിരല്‍ തുമ്പാല്‍ നിയന്ത്രിച്ച് ബള്‍ബ് പ്രകാശിപ്പിച്ചതിനാല്‍ സംതൃപ്തനായി ഞാന്‍ വീട്ടിലേക്കുപോയി.


ഹംസാക്കാ.......
ReplyDeleteഅന്ന് ഞങ്ങളോട് പറഞ്ഞ കഥകള്‍ ബ്ലോഗിലൂടെ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.......
എല്ലാവിധ ആശംസകളും....
സസ്നേഹം
തോന്ന്യാസി
മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുടെ ഓര്‍മ്മകള്‍ തികട്ടുന്നു....
ReplyDeleteഅന്ന് താങ്കളുടെ വീട്ടില്‍ നിന്ന് കാണിച്ചുതന്ന ഏതോ പ്രസിദ്ധീകരണത്തില്‍ അച്ചടിമഷി പുരണ്ട താങ്കളുടെ ജീവിതാനുഭവങ്ങള്‍ ബ്ലോഗിന് മികച്ച വിഭവങ്ങളാണെന്ന് നാം അന്ന് അഭിപ്രായപ്പെട്ടിരുന്നുവല്ലോ. അത് സാര്ത്ഥകമായിക്കണ്ടതില് വളരെ സന്തോഷം...!
താങ്കളുടെ ഈ അനുഭവം വളരെ ഹൃദ്യമായി. മനുഷ്യന്, അവന് നടന്നുവന്ന വഴികള്‍ മറക്കാന്‍ പാടില്ല.
ഇനിയുമെഴുതുക. പുതിയ സമൂഹത്തിന് കൗതുകമുണര്‍ത്തുന്ന പഴയകാലത്തെക്കുറിച്ച്..........
ഭാവുകങ്ങള്‍..... ബ്ലോഗാവുകങ്ങള്.....!